Latest NewsKeralaNews

വയനാട്ടിൽ എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ചു: നാലു പേർ റിമാൻഡിൽ

വയനാട്: വയനാട്ടിൽ എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ. മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ നാലു വിദ്യാർത്ഥികളാണ് റിമാൻഡിലായത്. അലൻ ആന്റണി, മുഹമ്മദ് ഷിബിൽ, അതുൽ കെ ഡി, കിരൺ രാജ് എന്നിവരാണ് റിമാൻഡിലായതെന്ന് പോലീസ് വ്യക്തമാക്കി.

Read Also: ജന്മദിനമാണെന്ന് പറഞ്ഞ് കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു: ഭക്ഷ്യവിഷബാധ, 17കുട്ടികൾ ആശുപത്രിയില്‍

അതേസമയം, പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മേപ്പാടി പോളിടെക്‌നിക്ക് കോളേജ് അടച്ചിട്ടു. കഴിഞ്ഞ ദിവസം യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read Also: വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ്: അറിയാം യോഗി സർക്കാരിന്റെ നേട്ടങ്ങൾ

shortlink

Related Articles

Post Your Comments


Back to top button