Latest NewsNewsFootballSports

ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാർട്ടർ ലൈനപ്പായി

ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പായി. 16 ടീമുകൾ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും. ഇന്നത്തെ ആദ്യ മത്സരത്തിൽ നെതർലന്‍ഡ്സ് അമേരിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. രണ്ടാമത്തെ മത്സരത്തിൽ അർജന്‍റീന ഓസ്ട്രേലിയയെ നേരിടും. രാത്രി 12.30നാണ് മത്സരം.

ഫ്രാൻസ് നാളെ രാത്രി 8.30ന് പോളണ്ടിനെയും ഇംഗ്ലണ്ട് രാത്രി 12.30ന് സെനഗലിനെയും നേരിടും.ജപ്പാൻ തിങ്കളാഴ്ച രാത്രി 8.30ന് ക്രൊയേഷ്യയെയും ബ്രസീൽ രാത്രി 12.30ന് തെക്കൻ കൊറിയയെയും നേരിടും. ചൊവ്വാഴ്ച സ്പെയിൻ മൊറോക്കോയെയും പോർച്ചുഗൽ സ്വിസർലൻഡിനെയും നേരിടുന്നതോടെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിയും.

ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം തോല്‍വി അറിഞ്ഞപ്പോള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയ പ്രമുഖ ടീമുകളില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സുമാണ് തോല്‍വി അറിയാത്ത ടീമുകള്‍. പക്ഷ ഇരു ടീമുകള്‍ക്കും താരതമ്യേന ദുര്‍ബലരായ എതിരാളികളോട് സമനിലയില്‍ കുടുങ്ങിയിരുന്നു.

Read Also:- കൊച്ചിയിൽ നടുറോഡിൽ പട്ടാപ്പകൽ യുവതിക്ക് വെട്ടേറ്റു : അക്രമി രക്ഷപ്പെട്ടു, ‌യുവതി ആശുപത്രിയിൽ

03-12-20222: നെതർലൻഡ്‌സ്‌ vs യുഎസ്എ, ഇന്ത്യന്‍ സമയം രാത്രി 8.30Pm

03-12-20222: അർജന്റീന vs ഓസ്‌ട്രേലിയ, ഇന്ത്യൻ സമയം രാത്രി 12.30Am

04-12-20222: ഫ്രാൻസ് vs പോളണ്ട്, ഇന്ത്യൻ സമയം രാത്രി 8.30Pm

04-12-20222: ഇംഗ്ലണ്ട് vs സെനഗൽ, ഇന്ത്യൻ സമയം രാത്രി 12.30Am

05-12-20222: ജപ്പാൻ vs ക്രൊയേഷ്യ, ഇന്ത്യൻ സമയം രാത്രി 8.30Pm

05-12-20222: ബ്രസീൽ vs ദക്ഷിണ കൊറിയ, ഇന്ത്യൻ സമയം രാത്രി 12.30Am

06-12-20222:മൊറോക്കോ vs സ്പെയിൻ, ഇന്ത്യൻ സമയം രാത്രി 8.30Pm

06-12-20222:പോർച്ചുഗൽ vs സ്വിറ്റ്സർലൻഡ്, ഇന്ത്യൻ സമയം രാത്രി 12.30Am.

shortlink

Related Articles

Post Your Comments

Related Articles


Back to top button