ThiruvananthapuramNattuvarthaLatest NewsKeralaNews

ടിപി ചന്ദ്രശേഖരൻ, പെരിയ കൊലക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം: എതിർപ്പുമായി വിഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിലെ പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്നും സതീശൻ പറഞ്ഞു. പാർട്ടി ക്രിമിനലുകളെ തുറന്നു വിടാനുളള വഴിവിട്ട നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ-ഡിസ്‌ക്: കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്

‘സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നൽകി രാഷ്ട്രീയ കൊലയാളികളും മറ്റ് കൊടും ക്രിമിനലുകളും ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇത് രണ്ടും അടിയന്തിരമായി റദ്ദാക്കണം,’ വി ഡി സതീശൻ ആവശ്യപ്പെട്ടു.

ജെഎൻയുവിൽ ‘ബ്രാഹ്‌മണ ഭാരത് ഛോഡോ’ പരാമർശം: പിന്നാലെ ‘കമ്മ്യൂണിസ്‌റ്റുകാർ ഇന്ത്യ വിടുക’ മുദ്രാവാക്യവുമായി ഹ…

‘ജയിലുകളിൽ കഴിയുന്ന സിപിഎം പ്രദേശിക നേതാക്കൾ ഉൾപ്പെടെയുള്ള കൊലയാളികളെ വിട്ടയയ്‌ക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത്. ടിപി ചന്ദ്രശേഖരൻ വധവും പെരിയ ഇരട്ട കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമനത്തിന് പിന്നിൽ സിപിഎം- ബിജെപി കൂട്ടുകെട്ടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു,’ സതീശൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button