NewsLife StyleHealth & Fitness

വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ സാധാരണയായി കുടിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. ശരീരഭാരം കുറക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ ടീ. ഭാരം നിയന്ത്രിക്കുന്നതിന് പുറമേ, കൊളസ്ട്രോൾ കുറയ്ക്കാനും ഗ്രീൻ സഹായിക്കും. എന്നാൽ, ഗ്രീൻ വെറും വയറ്റിൽ കുടിക്കാൻ പാടില്ല. ഗ്രീൻ ഏതൊക്കെ സമയം കുടിക്കാൻ പാടില്ലെന്ന് പരിശോധിക്കാം.

വെറും വയറ്റിൽ ഗ്രീൻ ടീ കുടിച്ചാൽ നിർജ്ജലീകരണവും ഗ്യാസ്ട്രിക് ആസിഡിന്റെ ഉൽപ്പാദനവും വർദ്ധിക്കും. ഇത് വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചിലരിൽ അൾസറിന് കാരണമാവുകയും ചെയ്യും. കൂടാതെ, ദിവസവും ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ മാത്രം കുടിക്കുക.

Also Read: വിപണി കീഴടക്കാൻ റിയൽമി 10 പ്രോ പ്ലസ് ഉടൻ എത്തുന്നു, വിലയും സവിശേഷതയും അറിയാം

രാത്രി ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് പലപ്പോഴും സമ്മർദ്ദ നില വർദ്ധിപ്പിക്കും. കൂടാതെ, രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button