Latest NewsNewsInternationalGulfOman

സാമൂഹ്യ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ പോലീസ്

മസ്‌കത്ത്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. ആളുകളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സംഘം ഒമാനിൽ പ്രവർത്തിക്കുന്നതായുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങൾ തള്ളിക്കൊണ്ടാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: വരും മണിക്കൂറുകളില്‍ ഈ 7 ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത

വ്യക്തികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനമില്ലാത്തതാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം പരാതികൾ ഒമാനിലെ ഒരു ഗവർണറേറ്റിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അടിസ്ഥാനമില്ലാത്ത വാർത്തകൾ, സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്നും, ഇത്തരം വ്യാജവാർത്തകൾ സമൂഹത്തിൽ ഭീതി പടർത്താൻ മാത്രമേ ഉപകരിക്കൂവെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Read Also: ഹിജാബ് വിരുദ്ധ പ്രതിഷേധം ഫലം കണ്ടു, സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button