Latest NewsNewsBusiness

ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മികച്ച നേട്ടവുമായി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം

2022 നവംബർ 9 മുതൽ 16 വരെ യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ ഓഡിറ്റ് നടത്തിയിരുന്നു

ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മിന്നും പ്രകടനവുമായി ഇന്ത്യ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. നാല് വർഷങ്ങൾക്കു മുൻപ് റാങ്ക് പട്ടികയിൽ ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു. അതേസമയം, പ്രധാന സുരക്ഷാ ഘടകങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്കോർ നില 85.49 ശതമാനമായാണ് മെച്ചപ്പെട്ടത്.

2022 നവംബർ 9 മുതൽ 16 വരെ യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ ഓഡിറ്റ് നടത്തിയിരുന്നു. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ റാങ്ക് പട്ടികയ്ക്ക് രൂപം നൽകിയത്. അതേസമയം, വിമാന അപകടം, അന്വേഷണം, എയർ നാവിഗേഷൻ എന്നീ മേഖലകളിൽ ഓഡിറ്റ് നടന്നിട്ടില്ലെന്ന്
ഡിജിസിഎ വ്യക്തമാക്കി.

Also Read: തൊഴിൽമേളകൾക്കൊപ്പം സ്വയം തൊഴിൽ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകുന്നു: വീണാ ജോർജ്

ഇത്തവണ ചൈന, ഇസ്രായേൽ, തുർക്കി തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് റാങ്ക് പട്ടികയിൽ ഇന്ത്യ മുന്നേറിയത്. ചൈന 49-ാം സ്ഥാനത്തും, ഇസ്രായേൽ 50-ാം സ്ഥാനത്തും തുർക്കി 54-ാം സ്ഥാനത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button