Latest NewsNewsBusiness

ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമായി ഇന്ത്യ ഉയരും, പുതിയ റിപ്പോർട്ടുമായി ലോകബാങ്ക്

പ്രവാസിപ്പണമൊഴുക്കിൽ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉള്ളത്

ലോകരാജ്യങ്ങളിൽ ഏറ്റവും അധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം നിലനിർത്താനൊരുങ്ങി ഇന്ത്യ. ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പ്രവാസിപ്പണമൊഴുക്ക് 2021 നേക്കാൾ 12 ശതമാനം വളർച്ചയോടെ ചരിത്രത്തിലാദ്യമായി 10,000 കോടി ഡോളർ ഈ വർഷം പിന്നിടും. പ്രവാസിപ്പണമൊഴുക്കിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ.

2021 ലെ കണക്കുകൾ പ്രകാരം, 8,700 കോടി ഡോളറിന്റെ പ്രവാസിപ്പണമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ പരമ്പരാഗത പ്രവാസിപ്പണ സ്രോതസായ ഗൾഫ് രാജ്യങ്ങൾ ഏതാനും വർഷങ്ങളായി അൽപ്പം പിന്നിലേക്ക് പോയിട്ടുണ്ട്. എന്നാൽ, ഉയർന്ന തൊഴിൽ വൈദഗ്ധ്യവും വരുമാനവുമുള്ള അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന പണമൊഴുക്ക് ഇന്ത്യയ്ക്ക് നേട്ടമായിട്ടുണ്ട്.

Also Read: മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രവാസിപ്പണമൊഴുക്കിൽ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉള്ളത്. അതേസമയം, ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ 35.2 ശതമാനവും മഹാരാഷ്ട്രയിലേക്കാണ്.

shortlink

Related Articles

Post Your Comments


Back to top button