Latest NewsNewsInternational

ഹിജാബ് ധരിക്കാതെ മത്സരിച്ച അത്‌ലറ്റ് എല്‍നാസ് റെക്കാബിയുടെ വീട് ഇറാന്‍ ഭരണകൂടം തകര്‍ത്തു

പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഹിജാബ് ധരിക്കാതെ മത്സരിച്ച അത്‌ലറ്റ് എല്‍നാസ് റെക്കാബിയുടെ വീട് ഇറാന്‍ ഭരണകൂടം തകര്‍ത്തു

ടെഹ്റാന്‍: ഹിജാബ് ധരിക്കാതെ ഭക്ഷിണകൊറിയയില്‍ മത്സരിച്ച അത്‌ലറ്റ് എല്‍നാസ് റെക്കാബിയോടുള്ള ഇറാന്‍ ഭരണകൂടത്തിന്റെ പകവീട്ടല്‍ തുടരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇറാന്‍ പോലീസ് എല്‍നാസിന്റെ വീട് തകര്‍ത്തു. താരത്തിന്റെ മെഡലുകളും മറ്റും തെരുവില്‍ വലിച്ചെറിഞ്ഞിരിക്കുന്നതായും തകര്‍ന്ന വീടിന് മുമ്പിലിരുന്ന് സഹോദരന്‍ ദാവൂദ് കരയുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.

read also: പ്രാഥമിക കൃത്യങ്ങൾക്കായി രാത്രി കാട്ടിലേക്ക് പോയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, രണ്ട് പേർ അറസ്റ്റില്‍ 

ദക്ഷിണ കൊറിയയില്‍ നടന്ന ഒരു അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിലാണ് ഹിജാബ് ധരിക്കാതെ ഇറാനിയന്‍ റോക്ക് ക്ലൈമ്പര്‍ എല്‍നാസ് റെകാബി തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചത് സോളില്‍ നടന്ന ഏഷ്യന്‍ ക്ലൈംബിംഗ് മത്സരത്തിന്റെ ഫൈനലില്‍ ഇറങ്ങിയപ്പോഴും അവര്‍ തലയില്‍ ഹിജാബ് ധരിച്ചിരുന്നില്ല.

നീണ്ട മുടി പറക്കാതിരിക്കാന്‍ ഒരു കറുത്ത ബാന്‍ഡ് മാത്രം ധരിച്ചാണ് റെക്കാബി കളത്തിലിറങ്ങിയത്. 43 വര്‍ഷത്തെ ഇറാനിയന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു വനിത, ഹിജാബ് ഉപേക്ഷിച്ച് ഒരു മത്സരത്തിറങ്ങുന്നത്. ഇറാനിയന്‍ വനിതാ അത്‌ലറ്റുകളും കായികതാരങ്ങളും ഹിജാബ് ധരിക്കണമെന്നത് നിയമമാണ്. എന്റെ നാട്ടിലെ ധീരരായ എല്ലാ പോരാളികള്‍ക്കുമൊപ്പം എന്നായിരുന്നു മത്സരത്തിന് ശേഷം എല്‍നാസ് റെക്കാബിയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button