Latest NewsNewsIndia

വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്

 

ലക്നൗ: വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വന്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കു ന്നതില്‍ യു.പി വിജയം നേടുകയാണെന്നത് കണക്കുകള്‍ നിരത്തിയാണ് യുപി മുഖ്യമന്ത്രി സമര്‍ത്ഥിക്കുന്നത്.

Read Also: ടിപി ചന്ദ്രശേഖരൻ, പെരിയ കൊലക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം: എതിർപ്പുമായി വിഡി സതീശൻ

നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപ പദ്ധതികള്‍ സംസ്ഥാനത്തിനായി ഒരുങ്ങി നില്‍ക്കുന്നതെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് വ്യവസായ-വാണിജ്യ-സാമ്പത്തിക വകുപ്പുകള്‍ മികച്ച ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

‘വിവിധ വന്‍കിട സ്ഥാപനങ്ങളുമായി 148 കരാറുകള്‍ക്കായുള്ള ധാരണാപത്രങ്ങള്‍ ഒപ്പിട്ടുകഴിഞ്ഞു. 315 മറ്റ് അപേക്ഷകള്‍ വരാനിരിക്കുന്നു. 148 കരാറുകളിലൂടെ മാത്രം 1.25 ലക്ഷം കോടിയാണ് ഇതിലൂടെ സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്നത്. അതിലൂടെ സംസ്ഥാനത്ത് 5.5 ലക്ഷം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുക’, ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനം ലക്ഷ്യമിടുന്നത് പത്തുലക്ഷം കോടിയുടെ നിക്ഷേപ മാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button