CinemaLatest NewsNewsKollywood

കഥയിൽ മാറ്റം: വണങ്കാനിൽ നിന്ന് സൂര്യ പിന്മാറി

സൂര്യയെ നായകനാക്കി സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രം ‘വണങ്കാനി’ൽ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകൻ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഈക്കാര്യം അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ തനിക്കുണ്ടെന്നും തീർച്ചയായും മറ്റൊരു നിമിഷം സൂര്യ നമ്മോടൊപ്പം ചേരുമെന്നും ബാല പറഞ്ഞു.

‘എന്റെ സഹോദരൻ സൂര്യക്കൊപ്പം ‘വണങ്കാൻ’ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ, കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാൻ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്’.

Read Also:- യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമെന്ന് സംശയം

ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് ‘വണങ്കാൻ’ എന്ന സിനിമയിൽ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. അതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. ‘നന്ദ’യിൽ ഞാൻ കണ്ട സുര്യയെയും ‘പിതാമഹാനി’ൽ ഞാൻ കണ്ട സുര്യയെപോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം ‘വണങ്കാൻ’ ചിത്രീകരണം തുടരും’ ബാല ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button