AlappuzhaKeralaNattuvarthaLatest NewsNews

നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം : രണ്ട് പേർക്ക് കുത്തേറ്റു, മൂന്നുപേര്‍ പിടിയിൽ

കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്

ഹരിപ്പാട്: നാടൻപാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തില്‍ രണ്ട് പേർക്ക് കുത്തേറ്റു. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read Also : ഇന്ത്യൻ റെയിൽവേ: നടപ്പു സാമ്പത്തിക വർഷത്തിൽ നേടിയത് കോടികളുടെ വരുമാനം, കണക്കുകൾ അറിയാം

കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കേസില്‍ ബിപിൻ, സഹോദരനായ ബിജിലാൽ, ഇവരുടെ സുഹൃത്ത് ജിതിൻകുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button