Latest NewsNewsBusiness

ഏഷ്യയിലെ മനുഷ്യസ്നേഹികളായ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി

ഫോര്‍ബ്സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം എഡിഷനിലാണ് അദാനി നേട്ടം സ്വന്തമാക്കിയത്

ന്യൂഡല്‍ഹി: ഏഷ്യയിലെ മനുഷ്യസ്നേഹികളായ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി. ഫോര്‍ബ്സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം എഡിഷനിലാണ് അദാനി നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ കോടീശ്വരന്മാരില്‍ ഒരാളായാണ് ഫോര്‍ബ്സില്‍ അദാനിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

Read Also:ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന നേട്ടവുമായി ശ്രീറാം ഫിനാൻസ്, കൂടുതൽ വിവരങ്ങൾ അറിയാം

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അദ്ദേഹത്തിന് 60 വയസ് പിന്നിട്ടപ്പോള്‍ 60,000 കോടി രൂപ ദാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദാനി ഫൗണ്ടേഷന്‍ മുഖേന ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്മെന്റ് എന്നീ മേഖലകളിലായി തുക ചിലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടാന്‍ കാരണമായത്. 1996ല്‍ സ്ഥാപിതമായതാണ് അദാനി ഫൗണ്ടേഷന്‍.

ഗൗതം അദാനിയെ കൂടാതെ കോടീശ്വരനായ ശിവ നദാറും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എച്ച്സിഎല്‍ ടെക്നോളജിയുടെ സ്ഥാപകനായ ശിവ നദാര്‍ ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ സമ്പന്നരില്‍ ഒരാളാണ്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയില്‍ ശിവ നദാര്‍ ഫൗണ്ടേഷനിലൂടെ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സമ്പാദ്യം അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 11,600 കോടി രൂപയാണ് ശിവ നദാര്‍ ഫൗണ്ടേഷന്‍ മുഖേന അദ്ദേഹം ദാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button