Latest NewsNewsBusiness

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന നേട്ടവുമായി ശ്രീറാം ഫിനാൻസ്, കൂടുതൽ വിവരങ്ങൾ അറിയാം

കമ്പനിയുടെ മൊത്തം മൂല്യം 40,900 കോടി രൂപയും, കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 1,71,000 കോടി രൂപയുമാണ്

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന (എൻബിഎഫ്സി) നേട്ടം ഇനി ശ്രീറാം ഫിനാൻസിന് സ്വന്തം. നിലവിൽ, ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനി, ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് കമ്പനി എന്നിവ ശ്രീറാം ഫിനാൻസിൽ ലയിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്സി എന്ന നേട്ടം ശ്രീറാം ഫിനാൻസ് സ്വന്തമാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 6.7 ദശലക്ഷം ഉപഭോക്താക്കളാണ് ശ്രീറാം ഫിനാൻസിന് ഉള്ളത്.

കമ്പനിയുടെ മൊത്തം മൂല്യം 40,900 കോടി രൂപയും, കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 1,71,000 കോടി രൂപയുമാണ്. ലയന നടപടികൾ പൂർത്തീകരിച്ചതോടെ, ശ്രീറാം ഫിനാൻസിന്റെ വാണിജ്യ വാഹന വായ്പ, എംഎസ്എംഇ, സ്വർണ വായ്പ, വ്യക്തിഗത വായ്പ എന്നിവ ഉയരുമെന്നാണ് വിലയിരുത്തൽ. രാജ്യത്തുടനീളം 4,000 ബ്രാഞ്ചുകളും, 79,100 ജീവനക്കാരുമാണ് ശ്രീറാം ഫിനാൻസിന് ഉള്ളത്.

Also Read: പ്രധാനമന്ത്രി മോദിക്കെതിരെ വ്യാജ വാർത്താ ട്വീറ്റ്: തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ അറസ്റ്റില്‍

shortlink

Related Articles

Post Your Comments


Back to top button