Latest NewsNewsIndiaBusiness

ആർബിഐ: ഈ കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി

ആപ്പുകൾ വഴിയാണ് ഈ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് വായ്പ നൽകിയിരുന്നത്

അഞ്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റിസർവ് ബാങ്ക് റദ്ദാക്കി. യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിൻവെസ്റ്റ് ലിമിറ്റഡ്, ഛദ്ദ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, അലക്സി ട്രാക്കോൺ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാങ്ക് ഇതര വായ്പാ ദാതാക്കളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് റദ്ദ് ചെയ്ത്.

ആപ്പുകൾ വഴിയാണ് ഈ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് വായ്പ നൽകിയിരുന്നത്. ഡിജിറ്റൽ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് രജിസ്ട്രേഷൻ റദ്ദാക്കാനുള്ള പ്രധാന കാരണം.

Also Read: അമിത വിയർപ്പിനെ അകറ്റാൻ നാരങ്ങ

ഡിജിറ്റൽ വായ്പ പ്രവർത്തനങ്ങൾക്ക് മൂന്നാം കക്ഷിയെ ഉൾപ്പെടുത്തുകയും വായ്പ തുക തിരികെ ലഭിക്കാനായി അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്തതാണ് ആർബിഐ ഇത്തരത്തിലൊരു നടപടി സ്വീകരിക്കാൻ കാരണം.

കമ്പനികൾ വായ്പ നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അമിത പലിശ ഈടാക്കുന്നതായും ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഇത്തരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ ഉപഭോക്താക്കൾ സമീപിച്ചത്. മൊബൈൽ ആപ്പുകൾ വഴി ആവശ്യക്കാർക്ക് എളുപ്പത്തിൽ വായ്പ നൽകുന്നത് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button