Bikes & ScootersLatest NewsNewsAutomobile

‘ഏഥർ ഇലക്ട്രിക് ഡിസംബർ’ പദ്ധതിയുമായി ഏഥർ എനർജി

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളാണ് ഏഥർ എനർജി

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഏഥർ എനർജി. റിപ്പോർട്ടുകൾ പ്രകാരം, ‘ഏഥർ ഇലക്ട്രിക് ഡിസംബർ’ പദ്ധതിക്കാണ് ഏഥർ എനർജി രൂപം നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളും എക്സ്ചേഞ്ച് സ്കീമുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളാണ് ഏഥർ എനർജി.

ഇലക്ട്രിക് വാഹന വിപണിയിലെ വിപുലീകരണങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിലൂടെ ഇലക്ട്രിക് വാഹന വിൽപ്പന നിരക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഏഥർ ഇലക്ട്രിക് ഡിസംബർ പദ്ധതി പ്രകാരം, 6,999 രൂപ വരുന്ന ബാറ്ററി വാറന്റി ഒരു രൂപയ്ക്കാണ് ലഭിക്കുക. കൂടാതെ, സ്കൂട്ടറിന്റെ ബാറ്ററി വാറന്റി രണ്ട് വർഷത്തേക്ക് നീട്ടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. അതേസമയം, ഡിസംബറിൽ ഏഥർ 450 എക്സ്, ഏഥർ 450 പ്ലസ് എന്നീ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: മേപ്പാടി പോളിടെക്‌നിക് കോളേജിലെ മോഷണം: തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു, കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button