Latest NewsNewsBusinessSports

ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ ബാങ്കും, ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിന് തുടക്കമിട്ടു

പോസ്റ്റ് ചെയ്തതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്കാണ് ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നത്

ലോകകപ്പ് ഫുട്ബോൾ ആരാധകർക്കൊപ്പം ആഘോഷമാക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. നിരവധി സമ്മാനങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ഫുട്ബോൾ ഫിയെസ്റ്റ ക്യാമ്പയിനിനാണ് തുടക്കമിട്ടത്. സമൂഹമാധ്യമ ഉപഭോക്താക്കൾക്കായാണ് ഈ സമ്മാന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ബ്രാൻഡഡ് ജേഴ്സി അണിഞ്ഞ് ഫുട്ബോൾ മൈതാനത്തെ ആരവങ്ങൾക്ക് നടുവിൽ നിന്ന് ചിത്രീകരിക്കുന്ന തോന്നിപ്പിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്ററും ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്.

സമ്മാനങ്ങൾ നേടുന്നതിനായി ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലിൽ നിന്ന് ലഭിക്കുന്ന ഫിൽട്ടർ ഉപയോഗിച്ച് ഗോൾ എന്ന് പറഞ്ഞ് സെൽഫി എടുക്കുക. ഈ ചിത്രം ഫെഡറൽ ബാങ്കിനെ (@federalbanklimited) ടാഗ് ചെയ്തതിനുശേഷം #FootballFiesta എന്നുള്ള ഹാഷ് ടാകും ചേർത്ത് പോസ്റ്റ് ചെയ്യുക. ഇങ്ങനെ പോസ്റ്റ് ചെയ്തതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്കാണ് ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിക്ക് പുറമേ, ലോകകപ്പ് ഫുട്ബോൾ അടിസ്ഥാനപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ബാങ്കിന്റെ മ്യൂസിക്കൽ ലോഗോയുടെ ദൃശ്യാവിഷ്കാരവും ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

Also Read: ഈ അഞ്ചു കാര്യങ്ങൾ ചെയ്‌താൽ മനുഷ്യൻ ദരിദ്രനാകുമെന്ന് ഗരുഡപുരാണം പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button