Kallanum Bhagavathiyum
Latest NewsNews

കിടപ്പുരോ​ഗിയായ ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാൻ കഴിയുന്നില്ല; വെള്ളം നിറഞ്ഞ നിലവറയിലേക്ക് തള്ളിയിട്ട് കൊന്ന് ഭർത്താവ് 

സൗത്ത് ബം​ഗളൂരു: 50 -കാരിയായ കിടപ്പുരോ​ഗിയെ കൊലപ്പെടുത്തി ഭർത്താവ്. സൗത്ത് ബം​ഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാൻ കഴിയാത്തതിനാലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.

ഇയാൾ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോ​ഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തിൽ കണ്ട 11 വയസുകാരൻ മകൻ ബഹളം വച്ചതിനെ തുടർന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.

രണ്ട് വർഷമായി ശിവമ്മ മുഴുവനായും കിടപ്പിലാണ്. ഭക്ഷണം കഴിക്കാനടക്കം എല്ലാത്തിനും മുഴുവനായും ഒരാൾ വേണം. വിവാഹിതയായ മകളാണ് അമ്മയെ പരിചരിക്കുന്നത്. തൂക്കമടക്കം കുറഞ്ഞ് വളരെ മോശം അവസ്ഥയിലായിരുന്നു ശിവമ്മ.

അങ്ങനെയെങ്കിലും അവളുടെ കഷ്ടപ്പാട് അവസാനിക്കുമല്ലോ എന്ന് കരുതിയാണ് താൻ ഭാര്യയെ കൊന്നത് എന്നാണ് ശങ്കരപ്പ പൊലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button