Latest NewsNewsBusiness

സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഇടിവ് നേരിട്ടു

സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഉയർച്ച താഴ്ചകൾക്കൊടുവിലാണ് ഇന്ന് വ്യാപാരം നടന്നത്. സെൻസെക്സ് 208.24 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,626.36 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 58.20 പോയിന്റ് ഇടിഞ്ഞ് 18,642.80 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1,565 ഓഹരികൾ ഉയർന്നും 1,825 ഓഹരികൾ ഇടിഞ്ഞും, 135 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഇടിവ് നേരിട്ടു.

അദാനി എന്റർപ്രൈസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, ബജാജ് ഓട്ടോ, നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, യുപിഎൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

Also Read: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികള്‍ക്ക് സ്റ്റേ

shortlink

Related Articles

Post Your Comments

Related Articles


Back to top button