Latest NewsKeralaNewsBusiness

വമ്പൻ മാറ്റങ്ങളുമായി കെൽട്രോൺ, ഓരോ മാസവും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ സാധ്യത

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് കെൽട്രോണിനെ പുനരുദ്ധീകരിക്കാനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്

കേരളത്തിനെ ഇലക്ട്രോണിക്സ് ഹബ്ബായി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കാനൊരുങ്ങി കെൽട്രോൺ. കെൽട്രോണിനെ പ്രതിവർഷം ആയിരം കോടി വിറ്റുവരവുളള സ്ഥാപനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തിന്റെ ആദ്യപടിയായി ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ടെക്നോളജീസ് ഹബ്ബ് രൂപീകരിക്കാൻ 28 കോടി രൂപ ഇതിനോടകം വകയിരുത്തിയിട്ടുണ്ട്.

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് കെൽട്രോണിനെ പുനരുദ്ധീകരിക്കാനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. കണക്കുകൾ പ്രകാരം, 37 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, കെൽട്രോണിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് ഓരോ മാസവും ഓരോ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Also Read: ഓരോ ദിവസവും പ്രാർത്ഥിക്കേണ്ട ദേവതാ സങ്കല്പങ്ങൾ

‘പ്രതിരോധ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന എൻഎബിഎൽ അക്രഡിറ്റേഷൻ ലാബ് സ്ഥാപിക്കും. കൂടാതെ, രാജ്യത്തെ ആദ്യ ഗ്രഫീൻ പാർക്ക് കേരളത്തിൽ ഉയരുന്നതാണ്’, മന്ത്രി പി. രാജീവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button