ErnakulamLatest NewsKeralaNattuvarthaNews

നി​ര​ന്ത​ര കു​റ്റ​വാ​ളി​ : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി മാ​നാം​കു​ഴി വീ​ട്ടി​ൽ ലി​ന്‍റോ​യെ​യാ​ണ് (25) ജയിലിലടച്ചത്

ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യായ യുവാവിനെ കാ​പ്പ​ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി മാ​നാം​കു​ഴി വീ​ട്ടി​ൽ ലി​ന്‍റോ​യെ​യാ​ണ് (25) ജയിലിലടച്ചത്. ഓപ്പറേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യിട്ടാണ് കാ​പ്പ ​ചു​മ​ത്തി യുവാവിനെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

Read Also : രാജ്യത്ത് മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണം, കാ​പ്പ ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​നം തു​ട​ങ്ങി എ​ട്ട് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ളെ 2020-ൽ ​കാ​പ്പ​ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്നു.

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ചും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ലി​ന്‍റോ ക​ഴി​ഞ്ഞ ജൂ​ണി​ൽ കു​റു​പ്പം​പ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കാ​പ്പ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. തു​ട​ർ​ന്ന്, ഒ​ളി​വി​ൽ ​പോ​യ ഇ​യാ​ളെ കു​റു​പ്പം​പ​ടി ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത് ജയിലിലടക്കുകയാരുന്നു.

shortlink

Related Articles

Post Your Comments


Back to top button