Latest NewsIndiaNewsNews

വാടകഗര്‍ഭം ധരിക്കുന്നവര്‍ക്ക് ജനിക്കുന്ന കുഞ്ഞിനുമേല്‍ നിയമപരമായ അവകാശം ഇല്ലെന്ന് കോടതി

കുഞ്ഞിന്റെ നിയമപരമായ അവകാശം ഗര്‍ഭം ധരിച്ച സ്ത്രീയ്ക്ക് നല്‍കണമോ എന്ന ആശങ്കയിലാണ് ദമ്പതികള്‍ കോടതിയെ സമീപിക്കുന്നത്

ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന്റെ നിയമപരമായ അവകാശത്തിനായി എന്‍ആര്‍ഐ ദമ്പതികള്‍ സമര്‍പ്പിച്ച കേസിലാണ് ഡല്‍ഹി കോടതി വിധി. കുഞ്ഞിന്റെ നിയമപരമായ അവകാശം ഗര്‍ഭം ധരിച്ച സ്ത്രീയ്ക്ക് നല്‍കണമോ എന്ന ആശങ്കയിലാണ് ദമ്പതികള്‍ കോടതിയെ സമീപിക്കുന്നത്. വാടകഗര്‍ഭപാത്രമാണെങ്കിലും ദമ്പതിമാരെ കുഞ്ഞിന്റെ നിയമപരമായ അച്ഛനമ്മമാരായി കാണണമെന്ന് കോടതി പറഞ്ഞു. വാടക അമ്മയ്ക്കും അവരുടെ ഭര്‍ത്താവിനും കുട്ടിയുടെമേല്‍ രക്ഷാകര്‍തൃ അവകാശങ്ങള്‍ ഇല്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് സിവില്‍ കോടതി ജഡ്ജി ദീപക് വത്സ് വ്യക്തമാക്കി.

Read Also: ഹൃദയാഘാതമെന്ന നിശബ്ദ കൊലയാളി: ഒരു മാസം മുമ്പ് തന്നെ ഈ 12 ലക്ഷണങ്ങള്‍ കാണാം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

2019 ഓഗസ്റ്റ് 28നാണ് ദമ്പതികള്‍ വാടകഗര്‍ഭധാരണ കരാറില്‍ ഏര്‍പ്പെട്ടത്. 2021ലെ വാടകധാരണ നിയമം നിലവില്‍ വരുന്നതിന് മുന്‍പായിരുന്നു ഇത്. അതിനാല്‍ ഈ കരാറിന്റെ സമയത്ത് ഇന്ത്യയില്‍ വാടകഗര്‍ഭധാരണത്തെ നിയന്ത്രിക്കുന്ന നിയമവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button