ErnakulamKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു : 22 കാരന്‍ അറസ്റ്റില്‍

എറണാകുളം സ്വദേശി ശ്രീജിത്തിനെ(22) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെ(22) ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : സിപിഎമ്മിന് കനത്ത പ്രഹരം, വട്ടപൂജ്യം: ഒന്നും പറയാനാകാതെ സിപിഎം ദേശീയ സെക്രട്ടറിയും കേരള മുഖ്യനും

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതി ചെറായി ബീച്ചിലുള്ള റിസോര്‍ട്ടുകളിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പ്രതി റിസോര്‍ട്ടിലെത്തിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുനമ്പം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button