Latest NewsNewsIndia

ഗുജറാത്തിലെ ചരിത്ര വിജയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചരിത്രം കുറിച്ച റെക്കോര്‍ഡ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6 മണിക്കായിരിക്കും അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് എത്തുക. പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ഗുജറാത്തില്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

എക്‌സിറ്റ് പോളുകളെയും രാഷ്ട്രീയ നിരീക്ഷണങ്ങളെയും മറികടക്കുന്ന വിജയമാണ് ഗുജറാത്തില്‍ ബിജെപി നേടിയത്. പ്രചാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രധാനമന്ത്രിയുടെ ശക്തമായ സാന്നിദ്ധ്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. മറ്റ് വിഷയങ്ങള്‍ക്ക് ഉപരിയായി വികസനം തന്നെയായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു.

 

മറികടക്കുന്ന വിജയമാണ് ഗുജറാത്തില്‍ ബിജെപി നേടിയത്. പ്രചാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രധാനമന്ത്രിയുടെ ശക്തമായ സാന്നിദ്ധ്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. മറ്റ് വിഷയങ്ങള്‍ക്ക് ഉപരിയായി വികസനം തന്നെയായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button