Latest NewsNewsIndia

ഹിമാചല്‍ പ്രദേശിലെ വിജയത്തില്‍ പ്രധാന പങ്ക് ഭാരത് ജോഡോ യാത്രയ്ക്ക്: നേതാക്കളോട് നന്ദി പറഞ്ഞ് ഖാര്‍ഗെ

ഡൽഹി: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചെന്ന് ഖാര്‍ഗെ പറഞ്ഞു.

‘ജനങ്ങളോടും പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അവരുടെ പരിശ്രമം കൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. പ്രിയങ്ക ഗാന്ധിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഞങ്ങളുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. സോണിയ ഗാന്ധിയുടെ അനുഗ്രഹവും ഞങ്ങള്‍ക്കൊപ്പമുണ്ട്,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി റിയൽമി എത്തി, കൂടുതൽ വിവരങ്ങൾ അറിയാം

പാര്‍ട്ടി നിരീക്ഷകരും ഇന്‍-ചാര്‍ജ് സെക്രട്ടറിമാരും ഹിമാചല്‍ പ്രദേശില്‍ പോകുമെന്ന് ഖാര്‍ഗെ പറഞ്ഞു. എപ്പോള്‍ ഗവര്‍ണറെ കാണണമെന്നും കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിക്കണമെന്നും പാര്‍ട്ടി നിരീക്ഷകരും ഇന്‍-ചാര്‍ജ് സെക്രട്ടറിമാരും തീരുമാനിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button