PalakkadLatest NewsKeralaNattuvarthaNews

വീടിന്‍റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു

വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്

പട്ടാമ്പി: വീടിന്‍റെ ടെറസിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്.

Read Also : കൂ​ട്ടു​പു​ഴ​യി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട : എംഡി​എംഎയുമായി ര​ണ്ടു​പേ​ർ അറസ്റ്റിൽ

പാലക്കാട് കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയിൽ പെയിന്‍റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അബ്ദുള്‍ മജീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പി.എന്‍.ബി തട്ടിപ്പ് കേസ്: ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പ്രവാസിയായ മജീദ് രണ്ടാഴ്ച മുമ്പാണ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹം കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button