Latest NewsNewsBusiness

നബാർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഷാജി കെ.വി നിയമിതനായി

2020 മേയ് 21 മുതൽ നബാർഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ് ഷാജി കെ.വി

ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കായ നബാർഡിന് ഇനി പുതിയ ചെയർമാൻ. റിപ്പോർട്ടുകൾ പ്രകാരം, നബാർഡിന്റെ ചെയർമാനായി ഷാജി കെ.വിയാണ് നിയമിതനായിരിക്കുന്നത്. കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിതല സമിതി അംഗീകരിച്ചതോടെയാണ് ചെയർമാൻ സ്ഥാനത്തേക്ക് ഷാജി കെ.വിയെ നിയമിച്ചത്. അഞ്ച് വർഷത്തേക്കാണ് നിയമനം.

2020 മേയ് 21 മുതൽ നബാർഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ് ഷാജി കെ.വി. മുൻപ് കാനറ ബാങ്കിൽ ദീർഘ കാലം ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.

Also Read: അകാലനരയെ പ്രതിരോധിക്കാൻ ചില വീട്ടുവഴികൾ

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് ഷാജി കെ.വി. അഗ്രികൾചറൽ സയൻസിൽ ബിരുദാനന്തര ബിരുദവും അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് ഒന്നാം റാങ്കോടെ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button