Latest NewsNews

സെക്യൂരിറ്റി ഗാര്‍ഡിന്റെ ആത്മഹത്യ; സെക്സ് ഭീഷണിയുടെ ഇരയെന്ന് പോലീസ്

ഗുരുഗ്രാം: കഴിഞ്ഞ മാസം ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്‌ത 32കാരനായ സെക്യൂരിറ്റി ഗാർഡ് ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിനും, പീഡനത്തിനും  ഇരയായതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ബിൽഡർ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന മഹേന്ദർഗഡ് ജില്ലക്കാരനായ അനിൽ കുമാർ ആണ് ആത്മഹത്യ ചെയ്തത്.

ഒരു സ്ത്രീ വാട്‌സ്ആപ്പ് വഴി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇയാളെ നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയും പിന്നീട് ഇത് പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ആയിരുന്നു. ഇതാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

മരണപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ഭാര്യ മൊബൈൽ നമ്പർ ലിങ്ക് ചെയ്‌ത വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് യുവതിയുടെ സന്ദേശം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ഈ സന്ദേശത്തില്‍  യുവതി പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ ഇയാളുടെ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ഗാർഡ് മരിച്ച വിവരം ഭീഷണിപ്പെടുത്തിയ യുവതി അറിഞ്ഞിരുന്നില്ല.

ഇരയുടെ വിധവ ഉടന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ദ്വാരക എക്‌സ്‌പ്രസ്‌വേയ്‌ക്ക് സമീപമുള്ള കമ്പനിയുടെ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button