Latest NewsKerala

പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് കുടുംബത്തിലെ ആത്മീയ ഉപദേശകൻ സൈനുൽ ആബിദ് തങ്ങൾ , അറസ്റ്റ്

ഒറ്റപ്പാലം: ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശിയായ ആത്മീയ ഗുരു അറസ്റ്റിൽ. വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്. ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി ഇയാൾ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി.

യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതി പ്രകാരം ഒറ്റപ്പാലം പൊലീസിന് ലഭിച്ച നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button