Latest NewsNewsIndia

പ്രൊഡക്ഷന്‍ ഹൗസിന്റെ പുതിയ ഓഫീസില്‍ ഹൈന്ദവാചാരപ്രകാരം കലശപൂജ നടത്തി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍

കസവ് വേഷ്ടി പുതച്ച് മറാത്തി തൊപ്പി വച്ച് സിന്ദൂരക്കുറി തൊട്ട് കൈയ്യില്‍ മഞ്ഞ,ചുവപ്പ് ചരടുകള്‍ കെട്ടി ഇഷ്ടദൈവത്തിനു മുന്നില്‍ കലശ പൂജ ചെയ്യുന്ന ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു

മുംബൈ : പ്രൊഡക്ഷന്‍ ഹൗസിന്റെ പുതിയ ഓഫീസില്‍ ഹൈന്ദവാചാരപ്രകാരം കലശപൂജ നടത്തി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. പൂജയില്‍ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവും പങ്കെടുത്തു . പൂജയ്ക്ക് ശേഷം ആമിറും കിരണും ഒരുമിച്ച് ആരതിപൂജയും നടത്തി.

Read Also: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം

ലാല്‍ സിംഗ് ചദ്ദയുടെ സംവിധായകന്‍ അദ്വൈത് ചന്ദന്‍ ആമിര്‍ ഖാന്‍ പൂജ ചെയ്യുന്നതിന്റെ ചില ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചിട്ടുമുണ്ട് . പൂജയില്‍ പങ്കെടുക്കുന്ന മറ്റ് ജീവനക്കാരെയും ഈ ചിത്രങ്ങളില്‍ കാണാം.

 

കസവ് വേഷ്ടി പുതച്ച് മറാത്തി തൊപ്പി വച്ച് സിന്ദൂരക്കുറി തൊട്ട് കൈയ്യില്‍ മഞ്ഞ,ചുവപ്പ് ചരടുകള്‍ കെട്ടി ഇഷ്ടദൈവത്തിനു മുന്നില്‍ കലശ പൂജ ചെയ്യുന്ന ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. അതേസമയം, ആമിര്‍ ഖാനെ വിമര്‍ശിച്ച് മതമൗലികവാദികളും രംഗത്തെത്തി . ആമിര്‍ ഖാന്‍ നാടകം കളിക്കുകയാണെന്നും, നിങ്ങളുടെ യഥാര്‍ത്ഥ മതമേതാണെന്നും ചിലര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button