News

ടിവി കണ്ടിരുന്ന് ആരോഗ്യം കളയല്ലേ, പണി കിട്ടും!

ഫിഫ ലോകകപ്പ് ആരംഭിച്ചതുമുതൽ ടിവി കണ്ടിരിക്കുന്ന നമ്മുടെ സമയം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടിവി കണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാനും പ്രത്യേക രസമാണ്. രാത്രി 8.30ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കഴിയുന്നത് അടുത്ത ദിവസം വെളുപ്പിന് 2.30, 3 മണിക്കാണ്. ടിവിക്കു മുന്നിൽ കൂടുതൽ സമയം ചെലവിടുന്നവർ ആരോഗ്യം കൂടി ശ്രദ്ധിക്കണം, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ.

മറ്റു സമയങ്ങളിൽ വ്യായാമം ചെയ്യാത്തവർ ടിവിക്കു മുന്നിൽ കൂടുതൽ നേരം ചെലവിടുമ്പോൾ അമിതവണ്ണം കൂടാൻ ഇടയാകും. ടിവി കാണുമ്പോൾ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുള്ളവർക്ക് അമിതവണ്ണം വരാനുള്ള സാധ്യത കൂടും. കൂടുതൽ നേരം ടിവി കണ്ടിരിക്കുന്നവർക്ക് അമിതവണ്ണം മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയും ബാധിക്കാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ പറയുന്നു.

ടിവി കണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് അമിതമാകാൻ സാധ്യതയേറെയാണ്. ഇത് അമിതവണ്ണത്തിനിടയാക്കുന്നു. കൂടുതൽ നേരം ടിവി കാണുന്നത് കണ്ണിനും ദോഷകരമാണ്. ഇത് നേത്രരോഗങ്ങൾക്കു വഴിവച്ചേക്കാം.

Read Also:- മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും: മന്ത്രി എം.ബി രാജേഷ്

മുതിർന്ന പൗരന്മാർക്ക് നല്ല ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ നേരം ടിവി കാണുന്നത് ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് നല്ല ഉറക്കം വേണം. ആഹ്ലാദകരമായ മാനസികാവസ്ഥ നിലനിർത്താനും ഉറക്കം അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ ടിവി കണ്ടിരിക്കാൻ മുതിർന്ന പൗരന്മാർ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button