KollamLatest NewsKeralaNattuvarthaNews

കാ​റ്റ​റിം​ഗ് സ​ർ​വീ​സിന് മ​ക​നൊ​പ്പം ബൈ​ക്കി​ൽ പോ​യ വീ​ട്ട​മ്മ വീ​ണ് മ​രി​ച്ചു

പ​ന്മ​ന ചി​റ്റൂ​ർ പു​ത്ത​ൻ​പു​ര കി​ഴ​ക്ക​തി​ൽ (ഗോ​കു​ലം) ശോ​ഭ (46) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി മ​ക​നൊ​പ്പം ബൈ​ക്കി​ൽ പോ​യ വീ​ട്ട​മ്മ വീ​ണ് മ​രി​ച്ചു. പ​ന്മ​ന ചി​റ്റൂ​ർ പു​ത്ത​ൻ​പു​ര കി​ഴ​ക്ക​തി​ൽ (ഗോ​കു​ലം) ശോ​ഭ (46) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 8.30 ന് ​ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ ത​റ​യി​ൽ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ഇ​ള​യ മ​ക​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വേ ബൈ​ക്കി​ൽ കാ​ല് വ​യ്ക്കു​ന്ന ഭാ​ഗം ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തെ​റ്റി റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള; ഫുട്ബോൾ ലഹരിയിലും ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ

വീ​ഴ്ച്ച​യി​ൽ തല പൊട്ടി ര​ക്തം വാ​ർ​ന്ന് 15 മി​നി​റ്റോ​ളം റോ​ഡി​ൽ കി​ട​ന്ന ശോ​ഭ​യെ അ​തു​വ​ഴി വ​ന്ന മ​ത്സ്യ​വ​ണ്ടി​ക്കാ​ര​ൻ എ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ ആം​ബു​ല​ൻ​സ് എ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെയ്തു. എന്നാൽ, രാ​വി​ലെ 10.30 യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഗോ​പ​കു​മാ​ർ ഭ​ർ​ത്താ​വാ​ണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ശോ​ഭ​യു​ടെ സ​ഹോ​ദ​ര​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും. മ​ക്ക​ൾ: ഗോ​കു​ൽ, രാ​ഹു​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button