Latest NewsNewsBusiness

വിമാനങ്ങളുടെ നിർമ്മാണം അവസാനിപ്പിച്ച് ബോയിംഗ് 747

ഏകദേശം അര നൂറ്റാണ്ടോളം എയർലൈൻ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു ബോയിംഗ് 747 വിമാനങ്ങൾ

എയർലൈൻ രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങി ബോയിംഗ് 747 വിമാനങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് 747 വിമാനങ്ങളുടെ ഉൽപ്പാദനം നിർത്തിയതായി നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഏകദേശം അര നൂറ്റാണ്ടോളം എയർലൈൻ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു ബോയിംഗ് 747 വിമാനങ്ങൾ. അതേസമയം, ഈ വിഭാഗത്തിലെ അവസാന മോഡൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. യുഎസിലെ വാഷിംഗ്ടണ്ണിലുള്ള ഫാക്ടറിയിൽ നിന്നാണ് ഈ മോഡൽ പുറത്തിറക്കിയത്.

അവസാനമായി പുറത്തിറക്കിയ മോഡൽ കാർഗോ ആവശ്യങ്ങൾക്കായുള്ള അറ്റ്‌ലസ് എയറാണ് സ്വന്തമാക്കിയിരിക്കുന്നത്. കാർഗോ വിമാനം, 500 യാത്രക്കാരെ വഹിക്കുന്ന പാസഞ്ചർ വിമാനം, അമേരിക്കൻ പ്രസിഡന്റിനായുള്ള എയർഫോഴ്സ് വണ്‍ വിമാനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി ഈ കാലയളവിൽ ബോയിംഗ് 747 വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

Also Read: ‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’

shortlink

Related Articles

Post Your Comments

Related Articles


Back to top button