ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഇത് മാര്‍ക്കറ്റിങ്ങ് അല്ല, വ്യക്തിഹത്യ: ബാലയ്ക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയതാണെന്ന് ഉണ്ണി മുകുന്ദന്‍

എറണാകുളം: ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ ‘മാര്‍ക്കറ്റിങ്ങ്’ അല്ലെന്ന് നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍. ബാലയുടെ പരാമര്‍ശങ്ങള്‍ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നതെന്നും മനസുകൊണ്ട് ബാലയോട് ദേഷ്യമില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സൗഹൃദമാണ് എല്ലാമെന്ന് പറഞ്ഞ് വന്നയാളാണ് ബാല എന്നും അദ്ദേഹത്തിന്റെ പടത്തില്‍ അഭിനയിക്കുന്നതിന് താൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. തന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ലെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേർത്തു.

സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപയാണ് കൈമാറിയതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ബാല പരാതി നൽകിയാൽ നേരിടാന്‍ തയ്യാറാണെന്നും ബാല എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ക്യാമറാമാന് പണം നല്‍കിയില്ലെന്നത് തെറ്റാണ്. ബാലയെ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് താനാണെന്നും സിനിമക്ക് മുമ്പ് ബാലയോട് വ്യക്തമായി സംസാരിച്ചിരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സിനിമ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേർത്തു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ;

ഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

‘ബാലയ്ക്കുള്ള മറുപടി എന്നല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി വ്യക്തത വരുത്തിയതാണ്. സംവിധായകന്‍ മുന്നേ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം നല്‍കി. വേതനം നല്‍കിയില്ല എന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല. എന്റെ അടുത്ത സുഹൃത്താണ് ബാല, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാനാണ് ബാലയെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ബാല 20 ദിവസം ജോലി ചെയ്തു. കഴിഞ്ഞ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു. ഇനിയും ബാലയെ വെച്ച് പടം ചെയ്താല്‍ അദ്ദേഹത്തിന് പണം കൊടുക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഉണ്ടാകാനും പോകുന്നില്ല.

ഞാന്‍ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തു എന്ന് ബാല പറഞ്ഞു. ടെക്‌നീഷ്യന്‍മാരില്‍ ഒരാള്‍ക്ക് പോലും പൈസ കൊടുക്കാതെ ഇരുന്നിട്ടില്ല. ഞാന്‍ ഒരു സാധാരണ നടനാണ്. രണ്ട് പടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് അറിയില്ല. ബാല എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ല. ഛായാഗ്രാഹകനുമായി വ്യക്തമായ ധാരണയിലെത്തിയിട്ടാണ് പൈസ കുറച്ചത്. ഇത് മാര്‍ക്കറ്റിങ്ങ് അല്ല എന്റെ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 122 കേസുകൾ

സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. അദ്ദേഹത്തിന്റെ പടത്തിന് ഞാന്‍ പൈസ വാങ്ങിയിട്ടില്ല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു.

ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ. ബാലയുടെ പെര്‍ഫോമന്‍സ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം ഞാന്‍ അറിഞ്ഞുകൊണ്ടല്ല. ഞങ്ങളല്ല അവിടെ പ്രശ്‌നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്. അവിടെ ആള്‍ക്കാര്‍ നില്‍ക്കുന്നതില്‍ ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്‌നമാകില്ലേ. ഞാന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തിരിക്കുന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button