ThiruvananthapuramNattuvarthaLatest NewsKeralaNews

വ​ഴി​യ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​ര്‍ തകർത്ത നിലയിൽ

ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സ​ഫ​റു​ള്ള​യു​ടെ കാ​റാ​ണ് അക്ര​മി​ക​ള്‍ ത​ക​ര്‍​ത്ത​ത്

ബാ​ല​രാ​മ​പു​രം: വ​ഴി​യ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കോ​ര്‍​പി​യോ കാ​ര്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത നിലയിൽ കണ്ടെത്തി. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സ​ഫ​റു​ള്ള​യു​ടെ കാ​റാ​ണ് അക്ര​മി​ക​ള്‍ ത​ക​ര്‍​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. ബാ​ല​രാ​മ​പു​രം ശാ​ലി ഗോ​ത്ര​ത്തെ​രു​വി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ​യും പി​ന്‍​വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ ക​ല്ലു കൊ​ണ്ട് ഇ​ടി​ച്ചു പൊ​ട്ടി​ച്ചു.

Read Also : പാദരക്ഷാ വ്യവസായങ്ങൾക്ക് സഹായിയായി ‘ഫൂട് ടീംസ്’, ഏറ്റവും പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി

ര​ണ്ട് ദി​വ​സം മു​മ്പ് കാ​ര്‍ പ​ഞ്ച​റാ​യ​തി​നെ തു​ട​ര്‍​ന്ന്, ശാ​ലി​ ഗോ​ത്ര​ത്തെ​രു​വി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​ട്ട് പോ​യ കാറാണ് എടുക്കാനെത്തിയപ്പോൾ തകർത്ത നിലയിൽ കണ്ടെത്തിയത്.

സ​ഫ​റു​ള്ളാ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ല​രാ​മ​പു​രം പൊലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊബൈ​ല്‍ ട​വ​റും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button