KeralaLatest NewsNews

സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി, തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേത്

 

ന്യൂഡല്‍ഹി: സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഷിംലയില്‍ വൈകീട്ട് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.

read also: ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി പീഡനത്തിനിരയാക്കി : അയൽവാസി അറസ്റ്റിൽ

ഇതേ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ചെങ്കിലും ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. പ്രതിഭയെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നാണ് വിവരം. അതേസമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button