Latest NewsNewsIndia

ഭക്ഷണത്തിൽ തലമുടി കണ്ട് പ്രകോപിതനായി ഭാര്യയുടെ മുടി മുറിച്ചു: ഭർത്താവ് അറസ്റ്റിൽ

പിലിബിത്ത്: ഭക്ഷണത്തിൽ തലമുടി കണ്ട് പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ മുടി മുറിച്ചു. 30 കാരിയായ സീമ എന്ന യുവതിയുടെ മുടിയാണ് ഭർത്താവ് സഹീറുദ്ദീൻ വെട്ടിയത്. പിലിഭിത്തിലെ ഗജ്റൗള മിലാക് ഗ്രാമത്തിലാണ് സംഭവം നടന്നത്. സീമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: വൈദ്യുതി സ്മാർട്ട് മീറ്റർ ഒന്നാംഘട്ടം ഈ മാസം പൂർത്തിയാക്കണം: സംസ്ഥാനത്തിന് കർശന നിർദ്ദേശവുമായി കേന്ദ്രം

അത്താഴം കഴിക്കുന്നതിനിടെയാണ് സഹീറുദ്ദീന് ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയത്. തുടർന്ന് സഹീറുദ്ദീനും അമ്മ സുലേഖ ഖാത്തൂണും, ഭർതൃസഹോദരൻ സമീറുദ്ദീനും ചേർന്ന് സീമയെ മർദ്ദിച്ചു. പിന്നാലെ യുവതിയുടെ മുടി ഭർത്താവ് വെട്ടിക്കളയുകയായിരുന്നു. 7 വർഷം മുൻപായിരുന്നു ഇവർ വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സീമ പരാതി നൽകിയത്.

Read Also: യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ, സിംഗിൾ ബ്ലോക്ക് ആൻഡ് മൾട്ടിപ്പിൾ ഡെബിറ്റ് ഫീച്ചർ ഉടൻ അവതരിപ്പിക്കും

shortlink

Related Articles

Post Your Comments


Back to top button