Latest NewsNews

തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ വിഗ്രഹ മോഷണം; നഷ്ടമായത് നടരാജ, സോമസ്‌കന്ദ വിഗ്രഹങ്ങളും പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹവും

ചെന്നൈ: തമിഴ്‌നാട്ടിൽ തഞ്ചാവൂരിലെ പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണം പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ശ്രീകോവിൽ തുറന്ന് നോക്കിയപ്പോഴാണ് വിഗ്രഹങ്ങൾ മോഷണം പോയതായി അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നടരാജ, സോമസ്‌കന്ദ വിഗ്രഹങ്ങളും പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹവുമാണ് നഷ്ടമായത്.

മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നതിനാൽ ക്ഷേത്രത്തിലേക്ക് പൂജാരിയല്ലാതെ ഭക്തരോ മറ്റ് അധികൃതരോ എത്തിയിരുന്നില്ല.

ഇത് മുതലാക്കിയാണ് മോഷ്ടാക്കൾ വിഗ്രഹങ്ങൾ കവർച്ച ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഏഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച ക്ഷേത്രമാണ് പുരാതന വനേശ്വർ പെരിയങ്ങാടി അമ്മൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button