ThiruvananthapuramNattuvarthaLatest NewsKeralaNews

ലീഗ് അനകൂല പ്രസ്താവന: ഗോവിന്ദൻ പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും എന്നാൽ ലീഗിന് കൂടി പ്രേമം തോന്നണ്ടേയെന്നും കെ സുധാകരൻ ചോദിച്ചു. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പിണറായിക്ക് പഴയ നിലപാട് തന്നെയാണോ ലീഗിനോട് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണം. ഗോവിന്ദൻ പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തും. പിണറായിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത മാങ്ങ പുളിക്കും. ലീഗ് വിഷയത്തിൽ ഉന്നത നേതൃത്വം മറുപടി നൽകിയിട്ടുണ്ട്. ലീഗിന്റെ നിലപാട് വ്യക്തമാണ്. ലീഗ് വർഗീയ പാർട്ടിയാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞത് സിപിഎമ്മാണ്.’ കെ സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button