Latest NewsIndiaNews

വ്യോമസേനയുടെ മെസ്സിലേക്ക് അയച്ച മുട്ടകൾ മോഷ്ടിച്ച് കടന്നു കളഞ്ഞു: പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

ഗ്വാളിയാർ: ഇന്ത്യൻ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകൾ മോഷ്ടിക്കപ്പെട്ടു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള എയർഫോഴ്സ് മെസ്സിലേക്ക് വിതരണം ചെയ്ത മുട്ടകളാണ് മോഷണം പോയത്. മുട്ടയുമായി പോയ ഓട്ടോ ഡ്രൈവറാണ് കടന്നുകളഞ്ഞത്. മെസ്സിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥലത്ത് നിന്നും കോഴിമുട്ടകൾ ഓട്ടോയിൽ കയറ്റിയതിന് പിന്നാലെയാണ് ഡ്രൈവർ മുങ്ങിയത്.

Read Also: വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിന് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ

എയർഫോഴ്‌സ് മെസ്സിലേക്ക് വിതരണക്കാരൻ വിളിച്ചു ചോദിച്ചപ്പോൾ മുട്ടകളുമായി ഓട്ടോ എത്തിയിട്ടില്ലെന്ന് മെസ്സ് ജീവനക്കാർ അറിയിച്ചു. ഇതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിതരണക്കാരൻ മോറാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

Read Also: ‘സാംസ്കാരിക മന്ത്രിയും അയാളുടെ വിവരക്കേടും.. എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു’

shortlink

Related Articles

Post Your Comments

Related Articles


Back to top button