Latest NewsNewsIndia

ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണം: വധ ഭീഷണി മുഴക്കി മുന്‍ കോണ്‍ഗ്രസ് മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ വധഭീഷണി മുഴക്കി കോണ്‍ഗ്രസ് നേതാവ്. മദ്ധ്യപ്രദേശ് മുന്‍ കോണ്‍ഗ്രസ് മന്ത്രി രാജ പടേരിയയാണ് പ്രധാനമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയത്. ‘ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയെ കൊല്ലണം. സമൂഹത്തില്‍ നിന്ന് തിന്മ നീക്കം ചെയ്യാന്‍ ആവശ്യമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറാര്‍’, രാജ പടേരിയ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പരാമര്‍ശം വിവാദമായതോടെ നാക്കുപിഴയാണെന്നും വാക്കുകള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും രാജ പടേരിയ വാദിച്ചു.

‘ഞാന്‍ ഗാന്ധിയില്‍ വിശ്വസിക്കുന്ന ആളാണ്, എനിക്ക് ഇങ്ങനെ സംസാരിക്കാന്‍ കഴിയില്ല. ഭരണഘടനയെ രക്ഷിക്കാന്‍ മോദിയെ പരാജയപ്പെടുത്തേണ്ട രാഷ്ട്രീയ അന്തരീക്ഷമാണ് ഞാന്‍ ഉദ്ദേശിച്ചത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും സംരക്ഷിക്കാനും തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോദിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പ്പിക്കുക എന്ന അര്‍ത്ഥമാണ് ഉദ്ദേശിച്ചതെന്നും ബാക്കിയെല്ലാം തെറ്റായി വ്യാഖ്യാനിച്ചതാണ്’, മുന്‍ മദ്ധ്യപ്രദേശ് മന്ത്രി കൂടിയായിരുന്ന രാജ പടേരിയയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button