KeralaLatest NewsNews

സ്വര്‍ണവിലയില്‍ നേരിയ കുറവ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1787 ഡോളര്‍ വരെയെത്തിയതിനാല്‍ ആണ് വിലയില്‍ ഇടിവ്. കഴിഞ്ഞ ദിവസം വിലയില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണത്തിന് ഗ്രാമന് 4990 രൂപയും പവന് 39920 രൂപയുമായിരുന്നു.

ഇന്ന് കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഔദ്യോഗിക വില 4980 രൂപയും പവന് 39840 രൂപയുമായി.

കേരളത്തില്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. എട്ട് ഗ്രാമിന് 584 രൂപയുമാണ് നിലവിലെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button