ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​ൽ​വ​ഴു​തി ക​ര​മ​ന​യാ​റ്റി​ൽ ​വീ​ണ് കാണാതായ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വി​ള​പ്പി​ൽ​ശാ​ല നെ​ടി​യ​വി​ള ഷി​ബു​കോ​ട്ടേ​ജി​ൽ ഷി​ബു രാ​ജി(38)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്

കാ​ട്ടാ​ക്ക​ട: കാ​ൽ​വ​ഴു​തി ക​ര​മ​ന​യാ​റ്റി​ൽ ​വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വി​ള​പ്പി​ൽ​ശാ​ല നെ​ടി​യ​വി​ള ഷി​ബു​കോ​ട്ടേ​ജി​ൽ ഷി​ബു രാ​ജി(38)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ ഷി​ബു രാ​ജ് പേ​യാ​ട് കു​ണ്ട​മ​ൺ​ക​ട​വ് കാ​വ​ടി​ക്ക​ട​വി​ൽ കാ​ൽ ​വ​ഴു​തി​വീ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാർഥമാണോയെന്ന് പരിശോധിക്കാന്‍ പൊലീസ്

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും കാ​ട്ടാ​ക്ക​ട അ​ഗ്നി​ശ​മ​ന​സേ​ന​യും വ​ട്ടി​യൂ​ർ​ക്കാ​വ് പൊലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​ക്ക​ട ഫ​യ​ർ​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒ​ഫീ​സ​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ക​ൽ​ചൂ​ള​യി​ലു​ള്ള സ്കൂ​ബാ ടീം ​സ്ഥ​ല​ത്തെ​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. റീ​ന​യാ​ണ് ഷി​ബു രാ​ജി​ന്‍റെ ഭാ​ര്യ. ശ്രേ​യ എ​ക​മ​ക​ൾ. പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button