News

എല്ലാ ആരാധകരുടെയും പിന്തുണയോടെ ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരും: നെയ്മർ

ദോഹ: ഖത്തർ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ താന്‍ മാനസികമായി തകര്‍ന്നുവെന്ന് സൂപ്പര്‍താരം നെയ്മര്‍. കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും എല്ലാ ആരാധകരുടെയും പിന്തുണയോടെ ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും നെയ്മർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഞങ്ങൾ എത്രമാത്രം വിജയിക്കണമെന്നും ഞങ്ങൾ എത്ര ഐക്യത്തിലാണെന്നും വ്യക്തമാക്കാനുമുളള സന്ദേശങ്ങൾ (അവരുടെ അനുമതിയില്ലാതെ) തുറന്നുകാട്ടാൻ ഞാൻ തീരുമാനിച്ചു. ഞങ്ങൾക്ക് വളരെ സങ്കടമുണ്ട്, പക്ഷേ മുന്നോട്ട് പോകാൻ ഞങ്ങൾ കൂടുതൽ ശക്തരായിരിക്കണം. എല്ലാ ആരാധകരുടെയും പിന്തുണയോടെ ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്’.

Read Also:- ക​ണ്ണൂ​രി​ൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി : ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു

‘ഒരുപാട് അഭിമാനത്തോടെ, ഒരുപാട് സ്നേഹത്തോടെ ഞാൻ ബ്രസീലിയനാണ്. ഞങ്ങള്‍ അവസാനം വരെ പോരാടി. പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും ഒരു തരി കുറവില്ലാതിരുന്നതിനാല്‍ ടീം അംഗങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ബ്രസീല്‍ അര്‍ഹിച്ചിരുന്നു. പക്ഷേ അത് ദൈവത്തിന്റെ തീരുമാനം അല്ലായിരിക്കാം. ബ്രസീല്‍ ടീമിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’ നെയ്മര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button