Latest NewsNewsInternational

വിമാനം തകര്‍ന്നു വീണു, ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരണം

ബാഴ്‌സലോസ്: ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 14പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പട്ടണമായ ബാഴ്സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ അറിയിച്ചു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിന്‍ വിമാനമായ EMB-110 വിമാനമാണ് തകര്‍ന്നുവീണത്.

Read Also: ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്ന ശീലമുണ്ടോ? മാസത്തിലൊരിക്കൽ സ്റ്റേറ്റ്മെന്റ് പരിശോധിക്കേണ്ടതിന്റെ ആവശ്യകത അറിയാം

സംസ്ഥാന തലസ്ഥാനമായ മനൗസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്പോര്‍ട്സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

12യാത്രക്കാരും രണ്ട് ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. കനത്ത മഴ മൂലം കാഴ്ച മങ്ങിയ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button