Latest NewsNewsLife Style

മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്​. പ്രായമാകുന്നതിനനുസരിച്ച്​ ചർമത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ  ചുളിവുകളും വരകളും വീഴ്​ത്താൻ ഇടയാക്കുന്നു.

പ്രത്യേകിച്ച് മഞ്ഞുകാലമാകുന്നതോടെ വെള്ളം കുടിക്കാന്‍ പലര്‍ക്കും മടിയാണ്. ശരീരത്തിലെ ജലാംശം  നഷ്ടമായാല്‍ ചര്‍മ്മത്തെ അത് മോശമായി ബാധിക്കാം. അതിനാല്‍ ഈ മഞ്ഞുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ മഞ്ഞുകാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

മത്സ്യം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. അതുവഴി ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കും.

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് ചീര, ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ഇലക്കറിയാണിത്. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ബീന്‍സ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ബീന്‍സ് ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ തക്കാളി സഹായിക്കും. ആന്‍റി ഓക്​സിഡന്‍റ്​  ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി​. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ വിറ്റാമിന്‍ സി അടങ്ങിയ തക്കാളിക്ക് കഴിയും. ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാനും ഇത്​ സഹായിക്കുന്നു. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button