Latest NewsChristmasLifestyle

ക്രിസ്തുമസിലെ വിവിധ നിറത്തിലുള്ള മെഴുകുതിരികൾക്കുമുണ്ട് പറയാൻ ഓരോ കഥകൾ

ക്രിസ്തുമസിന് വിവിധ നിറങ്ങളിലുള്ള മെഴുകുതിരികൾ കത്തിക്കുന്നതിന് പിന്നിലുമുണ്ട് ചില കഥകൾ. യേശു ക്രിസ്തുവിന്റെ കാലത്ത് അദ്ദേഹത്തിന്റെ അനുയായികളെ റോമാക്കാരും മറ്റും കഠിനമായി ഉപദ്രവിച്ചിരുന്നു. അതുകൊണ്ട് നിലവറ പോലുള്ള സ്ഥലങ്ങളിലാണ് അവര്‍ രഹസ്യമായി ഒത്തുകൂടിയിരുന്നത്. ഇരുട്ടുള്ള അത്തരം സ്ഥലങ്ങളില്‍ മെഴുകുതിരികളാണ് കത്തിച്ചുവച്ചിരുന്നത്. അങ്ങനെയാണ് പള്ളികളിലും ആഘോഷത്തിനും മെഴുകുതിരികൾക്ക് പ്രാധാന്യം വന്നതെന്നാണ് പറയുന്നത്.

ക്രിസ്തുമസ് ദിനത്തിൽ പള്ളിയിലോ വീട്ടിലോ മെഴുകുതിരി കത്തിച്ച് കൂട്ടായി പ്രാർഥിക്കുന്നത് ഒരുമിച്ച് ജീവിക്കാനുള്ള സന്ദേശമാണ് നൽകുന്നത്. മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രാർഥന ദൈവവുമായി നേരിട്ട് ബന്ധപ്പെടാൻ സഹായിക്കുമെന്നാണ് വിശ്വാസം. മെഴുകുതിരിയുടെ ഓരോ നിറത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. മഞ്ഞ മെഴുകുതിരി ഭൂമിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമസ് ദിനത്തിൽ ഇത് കത്തിക്കുന്നതിലൂടെ, ബന്ധങ്ങളിൽ ഐക്യവും മാധുര്യവും നിലനിർത്താമെന്നാണ് വിശ്വാസം.

ചുവന്ന നിറം തീയുടെ പ്രതീകമാണ്, ജീവിതത്തിൽ പ്രശസ്തിയും മഹത്വവും ലഭിക്കണമെന്ന വിശ്വാസമാണ് ഈ നിറത്തിന് പിന്നിലുള്ളത്. വെളുത്ത നിറമുള്ള മെഴുകുതിരി ലക്ഷ്യത്തിനെയും സമാധാനത്തെയും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നു. ഓറഞ്ച് മെഴുകുതിരി സൂര്യനെ പ്രതിനിധീകരിക്കുന്നു. അതിന്റെ ഫലത്തോടെ, ജീവിതത്തിൽ സമ്പത്തിന്റെയും പുരോഗതിയുടെയും വഴി തുറക്കുന്നു. ഒരു വ്യക്തിക്ക് ബഹുമാനവും ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button