Latest NewsNewsLife Style

മഞ്ഞുകാലത്ത് തക്കാളി അല്‍പം കൂടുതല്‍ കഴിക്കാം; തക്കാളി മാത്രമല്ല…

 

മഞ്ഞുകാലത്ത് പൊതുവെ അണുബാധകള്‍ കൂടുതലായി കാണാറുണ്ട്. ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ കാണാം. അതുപോലെ തന്നെ മഞ്ഞുകാലത്ത് നാം ഏറ്റവുമധികം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചര്‍മ്മം അമിതമായി വരണ്ടുപോവുകയോ, വിണ്ടുപൊട്ടുകയോ, തിളക്കം മങ്ങുകയോ എല്ലാം ചെയ്യുന്നത്.

ചര്‍മ്മം നല്ല രീതിയില്‍ തന്നെ മഞ്ഞുകാലത്ത് ബാധിക്കപ്പെടാറുണ്ട്. മോയിസ്ചറൈസര്‍, സണ്‍സ്ക്രീൻ എന്നിവയുടെയെല്ലാം ഉപയോഗത്തിന് പുറമെ ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചല്‍ ഒരളവ് വരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ മ‍ഞ്ഞുകാലത്ത് ചര്‍മ്മം ഭംഗിയാക്കുന്നതിനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മഞ്ഞുകാലത്ത് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണം മത്സ്യമാണ്. ഷെല്‍ഫിഷും ഇതില്‍ ഉള്‍പ്പെടും. ഇവയിലടങ്ങിയിരിക്കുന്ന ‘കൊളാജൻ’ ആണ് നമുക്കും ഗുണകരമായി വരുന്നത്. അധികവും മീനിന്‍റെ മുള്ള്, തല, കണ്ണ് എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ‘കൊളാജൻ’ കാണുന്നത്.

ഇലക്കറികളും മഞ്ഞുകാലത്തിന് ഏറെ അനുയോജ്യമായ ഭക്ഷണമാണ്. കാബേജ്, ലെറ്റൂസ്, ചീര എല്ലാം ഇതിനുദാഹരണമാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘ക്ലോറോഫൈല്‍’ ആണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്.

ബീൻസും മഞ്ഞുകാലത്ത് കഴിക്കാവുന്നൊരു ഭക്ഷണമാണ്. പ്രോട്ടീൻ ആണ് കാര്യമായും ഇവയില്‍ അടങ്ങിയിട്ടുള്ളത്. പ്രോട്ടീനിന് പുറമെ, അമിനോ ആസിഡ്സ്, കോപ്പര്‍ എന്നിവയെല്ലാം ബീൻസില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചര്‍മ്മത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button