ThiruvananthapuramLatest NewsKeralaNattuvarthaNews

കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 15 കിലോ കഞ്ചാവ് പിടികൂടി സംഭവം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്

തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ ദിവസം ആണ് ബദരിയ നഗറിൽ വെച്ച് 15 കിലോ കഞ്ചാവുമായി അബ്ദുള്ള പിടിയിലായത്. കേസിലെ മുഖ്യ പ്രതിയാണ് അബ്ദുള്ള. കഞ്ചാവുമായി വരുന്ന വഴി പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഇയാളെ കോവളത്ത് നിന്നാണ് പൂന്തുറ പൊലീസ് ഇയാളെ പിടികൂടിയത്.

Read Also: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗർഭിണിയാക്കി: നിരവധി ബന്ധങ്ങളുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

സംഭവത്തിൽ, ഇയാളുടെ കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതിൽ നിന്നും അബ്ദുള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കോവളത്ത് നിന്നും പിടികൂടിയത്. ശംഖുമുഖം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ഡി.കെ. എഥ്വിരാജിന്‍റെ നിർദ്ദേശ പ്രകാരം പുന്തുറ എസ് എച്ച് ഒ പ്രദീപ് ജെ, എസ് ഐ അരുൺകുമാർ വി ആർ, എ എസ് ഐ സുധീർ, എസ് സി പി ഒ ബിജു ആർ നായർ, സി പി ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button