ThiruvananthapuramLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുകളുമായി യു​വാ​വ് പൊലീസ് പിടിയിൽ

വെ​ള്ളാ​ർ വാ​ർ​ഡി​ൽ നെ​ടു​മം കി​ഴ​ക്കേ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സെ​യ്യ​ദ​ലി (27)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വി​ഴി​ഞ്ഞം: മാ​ര​ക ​മ​യ​ക്കുമ​രു​ന്നുകളു​മാ​യി യു​വാവ് അറസ്റ്റിൽ. വെ​ള്ളാ​ർ വാ​ർ​ഡി​ൽ നെ​ടു​മം കി​ഴ​ക്കേ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സെ​യ്യ​ദ​ലി (27)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വ​ളം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഡ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യു​ടെ വീ​ട് റെ​യ്ഡ് ചെ​യ്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യു​വ​തി​യെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നി​ര​യാ​ക്കി, ക്രൂരമർദ്ദനവും : ഭർത്താവടക്കം മൂന്നുപേർ പിടിയിൽ

വീ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 190 മി​ല്ലി​ഗ്രാം എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, 3.18 ഗ്രാം ​ച​ര​സ്‌, എം​ഡി​എം​എ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ​യും പി​ടികൂ​ടിയിട്ടുണ്ട്. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വ​ളം എ​സ്എ​ച്ച്ഒ ബി​ജോ​യ്, ക​ര​മ​ന എ​സ്എ​ച്ച്ഒ സു​ജി​ത്ത്, കോ​വ​ളം എ​സ്ഐ അ​നീ​ഷ്, എ​എ​സ്ഐ മു​നീ​ർ, സി​പി​ഒമാ​രാ​യ ഷൈ​ൻ ജോ​സ്, സു​ജി​ത, സെ​ൽ​വ​ദാ​സ്, ഷി​ബു, ഡാ​നി​യേ​ൽ, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ദി​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്താ​നാ​ണ് വി​വി​ധ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മ​യ​ക്കുമ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ചു വെ​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button