KeralaLatest NewsNews

മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടക്കി കാട്ടാനകൾ; തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെ വഴി മാറി

അട്ടപ്പാടി: അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ ഗതാഗതം മുടക്കിയ കാട്ടാനകൾ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് വഴി തുറന്ന് കൊടുത്തത്.

മുള്ളി-മഞ്ചൂർ റോഡിൽ ഒരു മണിക്കൂറോളം ആണ് കാട്ടാനകൾ വാഹന ഗതാഗതം മുടക്കിയത്. കോയമ്പത്തൂരിൽ നിന്ന് മഞ്ചൂരിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെ കാട്ടാനകൾ വഴി മാറി കൊടുക്കുകയായിരുന്നു.

ഈ കാട്ടാനക്കൂട്ടത്തിലെ ഒരു കാട്ടാനയാണ് കഴിഞ്ഞ മാസം വിനോദ സഞ്ചാരികളുടെ കാറിന് നേരെ പാഞ്ഞടുത്തത്. കാറ് പുറകോട്ട് എടുത്തത് കാരണം വലിയ അപകടം ഒഴിവായി. ഈ കാട്ടാനക്കൂട്ടം മുള്ളി ഊട്ടി റോഡിൽ പതിവ് കാഴ്ച്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button